അക്ഷര വെളിച്ചം പകര്‍ന്ന മുഹമ്മദുപ്പ യാത്രയായി
പാലക്കാട് : എഴുത്തും വായനയും അറിയാത്ത തന്റെ സഹ പ്രവര്‍ത്തകരിലേക്ക് അക്ഷരാഭ്യാസം നുകര്‍ന്നു കൊടുത്ത മുഹമ്മദുപ്പ യാത്രയായി. പിരായിരി പള്ളിക്കുളം സ്വദേശിയായ മുഹമ്മെദുപ്പ നിത്യേന വായന അറിയാത്ത തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പത്ര പാരായണം നടത്തുന്നത് പതിവ് കാഴ്ചയായിരുന്നു.
ബീഡി തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി ആയിരുന്ന 85 കാരനായ ഇദ്ദേഹം പി.എസ.എം ഹനീഫ ഹാജി യോടൊപ്പം സ്വന്ത്ര തൊഴിലാളി യൂണിയന് ജില്ലയില്‍ കെട്ടിപ്പടുക്കാന്‍ അഹോ രാത്രം പരിശ്രമിച്ച വ്യക്തിയാണ്. ബീഡി തൊഴിലാളി ആയി ജോലി ചെയ്തിരുന്ന സമയത്തെ വായന ശീലമാണ് പിന്നീട് മറ്റുള്ളവര്‍ക്ക് വേണ്ടി അക്ഷരവെളിച്ചം പകരാന്‍ പ്രചോദനമായത്. അക്ഷരാഭ്യാസം ഇല്ലാത്ത സഹപ്രവര്‍ത്തകരായ ബീഡി തൊഴിലാളികള്‍ക്ക് വായിച്ചു കൊടുത്തുള്ള പതിവ് ജീവിതാവസാനം വരെ തെറ്റിക്കാതെ അദ്ദേഹം നിലനിര്‍ത്തി. വിശ്രമ രഹിത ജീവിതം നയിച്ച മുഹമ്മദുപ്പയെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേര് എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."