HOME
DETAILS

കെ.എസ്.ആര്‍.ടി.സി കടമുറികള്‍ ഒഴിപ്പിക്കല്‍: പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികള്‍

  
backup
October 03 2018 | 06:10 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സിലെ കട ഒഴിപ്പിക്കലിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി. വ്യാപാരികള്‍ പത്ത് വര്‍ഷം നിജപ്പെടുത്തി കോംപ്ലക്‌സ് ഒഴിയണമെന്ന ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് സമിതി നിവേദനം നല്‍കിയിരുന്നു. നിവേദനം പരിശോധിക്കാമെന്ന് വാക്കാല്‍ ഉറപ്പു നല്‍കുകയും ചെയ്‌തെങ്കിലും സെപ്റ്റംബര്‍ 24ന് ഒരാഴ്ചക്കകം ഒഴിയണമെന്ന നോട്ടിസ് നല്‍കിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1997ല്‍ വ്യാപാരികളില്‍നിന്ന് ലേലപ്രകാരം അഞ്ചുലക്ഷം മുതല്‍ എട്ടുലക്ഷം വരെ പലിശ രഹിത സെക്യൂരിറ്റി ഡെപ്പോസിറ്റ് അഡ്വാന്‍സ് വാങ്ങി കോംപ്ലക്‌സ് പണിയുകയും 2005ല്‍ പൂര്‍ത്തിയാക്കി വ്യാപാരികള്‍ക്ക് നല്‍കുകയും ചെയ്ത കടമുറികളാണ് പെട്ടെന്ന് ഒഴിയണമെന്ന് അധികൃതര്‍ പറയുന്നത്.
പല ഷോപ്പുകളിലും ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചറുകളും മറ്റ് സ്‌റ്റോക്കുകളുമുണ്ട്. തുടക്കത്തില്‍ 2900 രൂപ മാത്രമായിരുന്ന വാടക രണ്ടുവര്‍ഷം കൂടുമ്പോള്‍ വര്‍ധിപ്പിച്ച് നിലവില്‍ 12000 രൂപയോളമാണ് നല്‍കുന്നത്.
കടകളെ ആശ്രയിച്ച് നിരവധി വ്യാപാരികളുള്‍പ്പടെ 200 ഓളം കുടുംബങ്ങളാണ് കഴിയുന്നത്. നിലവിലെ വ്യാപാര മാന്ദ്യത്തില്‍ ലക്ഷക്കണക്കിന് രൂപ കടങ്ങളുള്ള വ്യാപാരികളെ വഴിയാധാരമാക്കുന്ന നടപടിയില്‍നിന്ന് അധികൃതര്‍ പിന്മാറി ശാശ്വതമായി വ്യാപാരം ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
നടപടിക്കെതിരേ നാളെ രാവിലെ 10ന് കെ.എസ്.ആര്‍.ടി.സി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സമിതി ജില്ലാ സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.എ ഹമീദ് ഹാജി, കെ.വി സലീം, പി.എം സുഗുണന്‍, പി. പ്രമോദ് കുമാര്‍, കെ.എം നിസാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  31 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  39 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago