HOME
DETAILS
MAL
യമനില്‍ വീണ്ടും ഹൂതികള്‍ക്കെതിരേ സഖ്യ സേനയുടെ ബോംബാക്രമണം
backup
July 20 2019 | 19:07 PM
റിയാദ്: യമനിലെ ഹൂതി വിമതര്‍ക്കെതിരേ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വീണ്ടും സൈനികനീക്കം തുടങ്ങിയതായി സഊദി ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ അഞ്ചു വ്യോമപ്രതിരോധ കേന്ദ്രങ്ങളും ഒരു മിസൈല്‍ കേന്ദ്രവും തകര്‍ത്തതായി സഊദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം സഊദി കിങ് ഖാലിദ് വിമാനത്താവളത്തിനടുത്ത സൈനികകേന്ദ്രവും റഡാറുകളും ലക്ഷ്യമാക്കി ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. എന്നാല്‍, സഊദി പ്രതിരോധസേന തകര്‍ത്തതിനാല്‍ നാശനഷ്ടം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."