പാകിസ്താന്റെ ഭീകരവിരുദ്ധനീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് യു.എസ്
വാഷിങ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഭീകരര്‍ക്കെതിരേ എടുക്കുന്ന നടപടികളില്‍ പൂര്‍ണ തൃപ്തിയില്ലാതെ അമേരിക്ക. ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സഈദിനെ നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് അയാളുടെയോ ഭീകരസംഘടനയുടെയോ പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇനി എന്ത് നടപടിയെടുക്കുമെന്ന കാര്യം അമേരിക്ക നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
2001നു ശേഷം ഇത് ഏഴാം തവണയാണ് ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സഈദ് പാകിസ്താനില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഇയാളെ ഈയിടെയാണ് യു.എന്‍ ഭീകരനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ അറസ്റ്റുകളൊന്നും അയാളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നില്ല. അയാള്‍ നയിക്കുന്ന ഭീകരപ്രസ്ഥാനത്തിന്റെ പരിശീലന കേന്ദ്രങ്ങള്‍ പാകിസ്താനില്‍ പ്രവര്‍ത്തിച്ചുപോന്നു. ഇതാണ് പാകിസ്താന്റെ നടപടികളെ സംശയത്തോടെ കാണാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കിയതെന്നാണ് സൂചന. അതേസമയം, പാകിസ്താന്റെ മണ്ണ് ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പ്രസ്താവനയെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്നാണ് ഇംറാന്‍ ഖാന്‍ അമേരിക്കയിലേക്ക് പോകുന്നത്. നാളെ ട്രംപുമായി കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."