അതിര്‍ത്തി കടന്നെത്തിയ 12 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പിടിയില്‍
അഗര്‍ത്തല: ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബി.എസ്.എഫ് പിടിയിലായ 12 റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ഥികള്‍ മൂന്ന് ദിവസമായി ത്രിപുരയിലെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തുടരുന്നു. അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെ കഴിയുന്നതെന്ന് ബി.എസ്.എഫ് അറിച്ചു. ഇവര്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാതെ അതിര്‍ത്തിയില്‍ തുടരുകയാണെന്നാണ് ബി.എസ്.എഫ് പറയുന്നത്.
വ്യാഴാഴ്ചപടിഞ്ഞാറന് ത്രിപുരയിലെ ബോക്സാനാ നഗര്‍ അതിര്‍ത്തി വഴി റോഹിംഗ്യന്‍ സംഘം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സൈനികര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് വൈകീട്ടോടെ ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തി സേനകളുടെ കമാന്‍ഡന്റ് തല യോഗം ചേരുകയും ഇവരെ തിരിച്ചയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ മടങ്ങിപ്പോകില്ലെന്ന് വ്യക്തമാക്കിയ സംഘം അതിര്‍ത്തിയില്‍ തന്നെ തടങ്ങുകയായിരുന്നുവെന്ന് ബി.എസ്.എഫ് പറഞ്ഞു.ഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."