ലൈഫ് പദ്ധതിക്കുള്ള കോണ്‍ക്രീറ്റ് കട്ട വിതരണോദ്ഘാടനം നിര്‍വഹിച്ചു
എരുമപ്പെട്ടി: നാടിനെ ചാക്രികമായി സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്നതില്‍ തൊഴിലാളികള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ഡോ. പി.കെ ബിജു എം.പി പറഞ്ഞു. കടങ്ങോട് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള കോണ്‍ക്രീറ്റ് കട്ട വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാഴിയോട്ടുമുറിയിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് കട്ട നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന കട്ടകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സൗജന്യമായി നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന് അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് എ.വി സുമതി, ജില്ലാപഞ്ചായത്തംഗം കല്ല്യാണി എസ്. നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജാ സുമേഷ്, കെ.എം നൗഷാദ്, ജലീല്‍ ആദൂര്‍, കെ.ആര് സിമി, മുഹമ്മദ്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."