റീബില്‍ഡ് കേരള: ഗതാഗതമേഖലയില്‍ 58,508 കോടിയുടെ പദ്ധതി
തിരുവനന്തപുരം: ഗതാഗത മേഖലയില്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 58,508 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.
സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോറാണ് ഇതില്‍ പ്രധാനം. 56,000 കോടി രൂപ ഈ പദ്ധതിക്ക് വേണ്ടിവരുമെന്നാണ് കരുതുന്നത്. കേരളത്തിലെ വിവിധ മേഖലകളില്‍ ഗ്രീന്‍ബസ് കോറിഡോറുകള്‍ സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. കാര്‍ബണ്‍ ന്യൂട്രല്‍ ശബരിമല പദ്ധതിയുടെ ഭാഗമായി 19 കിലോമീറ്ററിലും പൂത്തോട്ട, അങ്കമാലി റൂട്ടില്‍ 48 കിലോമീറ്ററിലും ഇ- ബസ് കോറിഡോര്‍ നടപ്പാക്കും. മുനമ്പം, ഗോശ്രീ റൂട്ടിലും ഇ- ബസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് പദ്ധതിയുണ്ട്. കളമശേരിയില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റികസ് പോര്‍ട്ട്, തോപ്പുംപടിക്കും ഗോശ്രീയ്ക്കുമിടയില് പുതുതലമുറ ട്രാം തുടങ്ങിയ പദ്ധതികളും പരിഗണനയിലാണ്.
പുതുതലമുറ ട്രാം പദ്ധതിക്ക് 1,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗതാഗതവകുപ്പിന് കീഴില്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ഫണ്ട് രൂപീകരിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."