പാലക്കുന്നില്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു
പുതുക്കാട്: അളഗപ്പനഗര്‍ പാലക്കുന്ന് എസ്.സി കുടിവെള്ള പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ എസ്.സി വികസനഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായി.
പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ പാലക്കുന്നിലെ കുടുംബങ്ങള്‍ വേനലില്‍ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പാലക്കുന്നിന് മാത്രമായി പദ്ധതി ആവിഷ്കരിച്ചത്.
തോടിന് സമീപം കിണര്‍ കുഴിച്ച് കുന്നിന് മുകളില്‍ ടാങ്ക് നിര്‍മിച്ച് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വി.കെ ലതിക, കെ.എം ചന്ദ്രന്, പി.കെ വിനോദ്, വി.കെ അനീഷ്, പി.കെ ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."