ടൗണ്‍ ബോട്ട് ക്ലബ്ബ് എടത്വ രൂപീകരിച്ചു
കുട്ടനാട്: എടത്വായിലേയും സമീപ പ്രദേശങ്ങളിലേയും ജലോല്‍സവ പ്രേമികളേയും തുഴച്ചില്കാരേയും ഉള്‍പെടുത്തി കൊണ്ട് രൂപീകരിച്ച ബോട്ട് ക്ലബ്ബിന് ടൗണ്‍ ബോട്ട് ക്ലബ്ബ് എടത്വ എന്ന നാമകരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എം.വി. സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോട്ട് ക്ലബ് രൂപീകരണ ആലോചനാ യോഗത്തിലാണ് തീരുമാനിച്ചത്. ഭാരവാഹികള്‍. ബില്‍ബി മാത്യു കണ്ടത്തില്‍ (പ്രസിഡന്റ്), ബിനോയി ഉലക്കപാടി, ജയന് പുന്നപ്ര (വൈസ് പ്രസിഡന്റ്), സജീവ് എടത്വ (സെക്രട്ടറി), ബിനു രാഥേയം, അജേഷ് കുമാര്‍, റിക്സണ് ഉമ്മന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഡോ. ജോണ്സണ് വി. ഇടിക്കുള (ട്രഷറാര്‍), ഷിബു തായങ്കരി, എം.സി. മോഹന്‍, അശോകന്, ബിനു എം.സി., ശ്യാംരാജ്, തമ്പി കളപ്പുരയ്ക്കല്‍, ജി.കെ. പാര്ത്ഥന്, സെബാസ്റ്റ്യന്‍ ജോസഫ്, സിബിച്ചന് ജേക്കബ്, റോയി ഊരാംവേലില്, ബിനോമോന്‍ പഴയമഠം, സത്യന് തായങ്കരി, ബെന്‍ മരിയാപുരം, ശ്യാംറോയി ആലപ്പാട്, ഷിബു വടക്കേറ്റം (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."