സ്‌നേഹപൂര്‍വം പദ്ധതിക്ക് 17.80 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌നേഹപൂര്‍വം പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് 17.80 കോടി രൂപയുടെ ഭരണാനുമതി നല്‍കി. സാമ്പത്തിക പരാധീനതകളനുഭവിക്കുന്ന കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസംനല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് തുക അനുവദിച്ചത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ പദ്ധതിയിലൂടെ 1,29,487 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കിയിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ, ആറ് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ, ബിരുദം, പ്രൊഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ധനസഹായം. മതിയായ രേഖകളോടൊപ്പം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്കാണ് നല്‍കേണ്ടത്.
സ്ഥാപന മേധാവികള്‍ രേഖകള്‍ പരിശോധിച്ച് ധനസഹായത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ക്ക് അയയ്ക്കണം. അഞ്ച് വയസിന് താഴെയുള്ള കുട്ടിയാണെങ്കില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."