HOME
DETAILS

ഉടന്‍ വിരമിക്കില്ല; രണ്ടുമാസം അവധിയെടുത്ത് ധോണി

  
backup
July 20 2019 | 20:07 PM

%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

 


ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ടീമില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ്. താന്‍ ഉടന്‍ വിരമിക്കുന്നില്ലെന്നും രണ്ട് മാസം ടീമില്‍നിന്ന് അവധി എടുക്കുന്നുവെന്നും ധോണി അറിയിച്ചു.
ഇതോടെ വിന്‍ഡീസ് പരമ്പരയില്‍ ധോണി ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി. ലോകകപ്പിന് ശേഷം ധോണി വിരമിക്കണമെന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയുടെ പ്രസ്താവന. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ട@തില്ലെന്ന് 38കാരനായ ധോണി ബി.സി.സി.ഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ഇന്നലെ തന്നെ ധോണി സ്വയം ടീമില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ ആയ ധോണി അടുത്ത ര@ണ്ടുമാസം റെജിമെന്റിനൊപ്പമായിരിക്കും.
ഇതുകൊണ്ടാണ് ടീമില്‍നിന്ന് വിട്ടു നില്‍ക്കുന്നത്. ര@ണ്ടുമാസം പാരാമിലിറ്ററി റെജിമെന്റിനൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചതിനാല്‍ തനിക്ക് ടീമിനൊപ്പം ചേരാനാവില്ലെന്ന് ധോണി അറിയിച്ചതായി ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ധോണി പുറത്ത് പോവുകയാണെങ്കില്‍ ഋഷഭ് പന്തിനേയായിരിക്കും ഈ സ്ഥാനത്തേക്ക് പരിഗണിക്കുക. ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് ധോണി വിരമിക്കണമെന്ന ആവശ്യമുയര്‍ന്നത്. ധോണിയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കും സ്റ്റംപിങ്ങിലെ കൃത്യതയില്ലായ്മയും ഏറെ വിമര്‍ശിക്കപ്പെട്ടു.
സെമിഫൈനലിലും മറ്റു മത്സരങ്ങളിലും ധോണിയുടെ പ്രകടനം മോശമാണെന്ന അഭിപ്രായം ആരാധകരുടെ ഭാഗത്തുനിന്നടക്കം ഉയര്‍ന്നുവന്നു. ധോണിയെന്ന മികച്ച ഫിനിഷര്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുമെന്ന പ്രതീക്ഷ തകര്‍ന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ധോണിയാണ് ക്രീസില്‍ പിടിച്ചുനിന്നത്. എന്നാല്‍ ഒരു വശത്ത് രവീന്ദ്ര ജഡേജ ആക്രമിച്ചു കളിച്ചപ്പോള്‍, വിക്കറ്റ് നഷ്ടപ്പെടുത്താതിരുന്നെങ്കിലും സ്‌കോര്‍ ചെയ്യുന്നതില്‍ ധോണി പരാജയപ്പെടുകയായിരുന്നു. ധോണി ക്രിക്കറ്റില്‍നിന്ന് വിരമിക്കാനുള്ള തീരുമാനം ഇപ്പോള്‍ എടുത്തിട്ടില്ലെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി. ര@ണ്ടുമാസം റെജിമെന്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ നേരത്തേ തന്നെ ധോണി തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ തീരുമാനം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും സെലക്ഷന്‍ കമ്മിറ്റി ചെര്‍മാന്‍ എം.എസ്.കെ പ്രസാദിനെയും അറിയിച്ചിട്ടുണ്ടെ@ന്നും ബി.സി.സി.ഐ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ടെസ്റ്റിലും ഋഷഭ് പന്ത് തന്നെയായിരിക്കും ഒന്നാം വിക്കറ്റ് കീപ്പര്‍.
ടെസ്റ്റില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെയും ഉള്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തയുമുണ്ട്. ധോണി ഉടന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കരുതെന്ന് മുന്‍ താരങ്ങളും ബി.സി.സി.ഐയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago