550 കോടി രൂപ തട്ടിച്ചു, രാജ്യംവിടാന്‍ അനുവദിക്കരുത്: അനില്‍ അംബാനിക്കെതിരെ എറിക്‌സണ്‍ ഗ്രൂപ്പ് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തും റാഫേല്‍ കരാര്‍ അഴിമതി നേരിടുകയും ചെയ്യുന്ന ആര്‍കോം മേധാവി അനില്‍ അംബാനിക്കെതിരെ 550 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി എറിക്‌സണ്‍ കമ്പനി രംഗത്ത്.
120 ദിവസത്തെ അവധി കഴിഞ്ഞ് സെപ്തംബര്‍ 30ന് അടയ്‌ക്കേണ്ട തുകയ്ക്കു മേല്‍, 60 ദിവസം കൂടി നീട്ടിനല്‍കണമെന്ന് സെപ്തംബര്‍ 28ന് ആര്‍കോം ആവശ്യപ്പെട്ടിരിക്കുകയാണ്. 550 കോടി രൂപയാണ് സ്വീഡിഷ് ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ് ആര്‍കോം നല്‍കാനുള്ളത്. ഇങ്ങനെ അവധി നീട്ടി രാജ്യംവിടാനാണ് അനില്‍ അംബാനിയുടെ ശ്രമമെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് എറിക്‌സണ്‍ സുപ്രിംകോടതിയില്‍ എത്തിയത്. ഹരജി ഒക്ടോബര്‍ നാലിന് സുപ്രിംകോടതി പരിഗണിക്കും.
ഇടപാട് ധാരണപ്രകാരം മെയ് 30നായിരുന്നു പണം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഇടപെട്ട് 120 ദിവസത്തെ കൂടി അവധി നീട്ടിനല്‍കുകയായിരുന്നു. തുക ഇനിയും നല്‍കാതിരിക്കുന്നത് കോടതീയലക്ഷ്യമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൂടിയാണ് എറിക്‌സണിന്റെ ഹരജി.
എന്നാല്‍ പണം നല്‍കാനാവാത്തത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്നുള്ള തടസ്സം കാരണമെന്നാണ് ആര്‍കോമിന്റെ വാദം. ഓഗസ്റ്റ് ഏഴിനു തന്നെ ഇതിന്റെ ഫയല്‍ അംഗീകാരത്തിനായി മന്ത്രാലയത്തില്‍ നല്‍കിയിരുന്നു. തങ്ങളുടെ സ്‌പെക്ട്രം ജിയോയ്ക്ക് വിറ്റ് പണമടയ്ക്കാമെന്നാണ് ആര്‍കോം വാദ്ഗാനം ചെയ്തിരുന്നത്. എന്നാല്‍, വില്‍പ്പന ഇപ്പോഴും പൂര്‍ണമായിട്ടില്ലെന്നും കാര്യങ്ങള്‍ കമ്പനിയുടെ നിയന്ത്രണത്തിനപ്പുറത്താണെന്നും പറഞ്ഞ് കയ്യൊഴിയാന്‍ ശ്രമിക്കുകയാണ് ആര്‍കോം.
46,000 കോടിയിലേറെ രൂപയുടെ കടമാണ് ആര്‍കോമിനുള്ളത്. കടംകൊടുത്തു വീട്ടാന്‍ 25,000 കോടി രൂപയുടെ ആസ്തികള്‍ ജിയോയ്ക്കു വില്‍ക്കാനാണ് ആര്‍കോമിന്റെ പദ്ധതി. വയര്‍ലെസ്സ് സ്‌പെക്ട്രം, ടവര്‍, ഫൈബര്‍, എം.സി.എന്‍ തുടങ്ങിയ ആസ്തികളാണ് ജിയോയ്ക്കു വില്‍ക്കുന്നത്. ഓഗസ്റ്റില്‍ 3,000 കോടി രൂപയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും 2,000 കോടി രൂപയുടെ മീഡിയ കവറേജ് നോഡു (എം.സി.എന്‍)കളും ആര്‍കോം ജിയോയ്ക്കു വിറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."