HOME
DETAILS
MAL
കൊവിഡ് വാക്സിന് വിതരണശേഷം 'പൗരത്വനിയമം നടപ്പാക്കും'
backup
December 20 2020 | 19:12 PM
കൊല്‍ക്കത്ത: വിവാദ പൗരത്വ ഭേദഗതി നിയമം പശ്ചിമബംഗാളില്‍ പ്രചാരണായുധമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
കൊവിഡ് വാക്സിന് വിതരണംചെയ്ത ശേഷം രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും.
നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. കൊവിഡ് മൂലം നടപടികള്‍ നീണ്ടുപോയി.
ബംഗ്ലാദേശില്‍ നിന്നുള്ള കടന്നുകയറ്റത്തില്‍ നിന്നും അക്രമരാഷ്ട്രീയത്തില്‍ നിന്നും ബംഗാളിലെ ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നു.
ബംഗാളിലെ ജനങ്ങള്‍ക്കു മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ദേഷ്യമാണ്. അതിന് തെളിവാണ് തന്റെ റോഡ് ഷോയിലെ വലിയ ജനപങ്കാളിത്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബംഗാളിനുള്ള സ്നേഹവും വിശ്വാസവുമാണിത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."