കര്‍ണാടക ഡെപ്യൂട്ടി സ്പീക്കര്‍ ജെ.കെ കൃഷ്ണ റെഡ്ഢി തളിപ്പറമ്പില്‍
തളിപ്പറമ്പ്: കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഡെപ്യൂട്ടി സ്പീക്കര്‍ രാജരാജേശ്വര ക്ഷേത്ര ദര്‍ശനത്തിനായി തളിപ്പറമ്പിലെത്തി.
ഇന്നലെ വൈകിട്ട് ആറോടെയാണ് കര്‍ണാടക ഡെപ്യൂട്ടി സ്പീക്കര്‍ ജെ.കെ കൃഷ്ണ റെഡ്ഢി തളിപ്പറമ്പിലെത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഗസ്റ്റ് ഹൗസില്‍ തങ്ങിയ അദ്ദേഹത്തെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കര്‍ണാടകയിലെ ആനുകാലിക സംഭവങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ പങ്കുവച്ചു. വിശ്വാസ വോട്ടെടുപ്പിനായി തിങ്കളാഴ്ച കര്‍ണാടക നിയമസഭ വീണ്ടും ചേരും. വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിക്കും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വളരെയധികം ആത്മവിശ്വാസമുണ്ട്. വിമതര്‍ മടങ്ങി വരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്നു രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വച്ചു തൊഴുത ശേഷം അദ്ദേഹം മാടായിക്കാവിലും ദര്‍ശനം നടത്തി കര്‍ണാടകത്തിലേക്ക് മടങ്ങും. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന കൃഷ്ണ റെഡ്ഢി ചിന്താമണി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."