'കേരളം ലഹരിയുടെ താവളമെന്നത് വ്യാജപ്രചാരണം'
തിരുവനന്തപുരം: കേരളത്തിലെ മദ്യ നിയന്ത്രണം പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആല്‍ക്കഹോളിക് ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യ (അഡിക്).
സംസ്ഥാനത്തെ ലഹരിയുടെ താവളമാക്കി ചിത്രീകരിക്കുന്നത് വ്യാജ പ്രചാരണമാണ്. ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അഡിക് ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തില്‍ നടപ്പാക്കിയ മദ്യ നിരോധനം വന്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനും മദ്യലോബികളെ പ്രീതിപ്പെടുത്താനും വേണ്ടിയുള്ള സ്വാര്‍ഥലക്ഷ്യത്തിന്റെ ഭാഗമാണിത്. ലഹരിയുടെ താവളമാണെന്ന് എക്‌സൈസ് വകുപ്പ് തന്നെ ചിത്രീകരിക്കുകയാണ്. മദ്യ നിയന്ത്രണത്തിനു ശേഷം മയക്കുമരുന്ന് ഉപഭോഗം പതിന്‍മടങ്ങ് വര്‍ധിച്ചുവെന്ന വകുപ്പ് മന്ത്രിയുടെയും എക്‌സൈസ് കമ്മിഷണറുടെയും അഭിപ്രായങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എക്‌സൈസിന്റെ വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."