HOME
DETAILS

അനില്‍ അംബാനിയെ രാജ്യംവിടാന്‍ അനുവദിക്കരുത്

  
backup
October 03 2018 | 20:10 PM

%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%82%e0%b4%ac%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82%e0%b4%b5%e0%b4%bf

 

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആരോപണവിധേയരായ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ വിവാദത്തിലായ അനില്‍ അംബാനി ഇന്ത്യ വിട്ടുപോകുന്നതു തടയണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ്‍ സുപ്രിംകോടതിയെ സമീപിച്ചു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എറിക്‌സണ്‍ ഹരജി നല്‍കിയത്. അനിലിന്റെ കമ്പനിക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും എറിക്‌സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിലയന്‍സ് രാജ്യത്തെ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നില്ലെന്ന് ഹരജിയില്‍ എറിക്‌സണ്‍ ചൂണ്ടിക്കാട്ടി. അനില്‍ അംബാനിയുടെ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണ്. റിലയന്‍സ് മാനേജ്‌മെന്റിനെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും അവര്‍ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടുന്നത് തടയുകയും വേണം. നിയമം പരിപാലിക്കപ്പെടുന്നതിന് അത് അനിവാര്യമാണെന്നും എറിക്‌സണ്‍ ഹരജിയില്‍ ബോധിപ്പിച്ചു. 1,600 കോടി രൂപയായിരുന്നു എറിക്‌സന് അനില്‍ അംബാനിയുടെ കമ്പനി നല്‍കാനുണ്ടായിരുന്നത്. ഇതു സംബന്ധിച്ച കേസില്‍ കോടതിയിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം തുക 550 കോടിയായി എറിക്‌സണ്‍ കുറച്ചു നല്‍കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  43 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago