അബൂബക്കറിന് ജീവിക്കാന്‍ വൃക്ക മാറ്റിവെക്കണം; ചികിത്സക്ക് സഹായം തേടി ബഹ്‌റൈന്‍ പ്രവാസി
മനാമ: ഇരു വൃക്കകളും തകരാറിലായ ബഹ്റൈന്‍ പ്രവാസി യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു.
കുറ്റിപ്പുറം കൊളത്തോള്‍ മദ്‌റസപ്പടിയിലെ പേഴുംകാട്ടില്‍ അബൂബക്കര്‍ എന്ന കുഞ്ഞിപ്പുവാണ്(38) ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ആകസ്മികമായ വന്ന അസുഖത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്. മനാമ ഫിഷ് പാര്‍ക്കിന് സമീപം മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അബൂബക്കറിനെ രോഗത്തിന്റെ അവശതകള്‍ പിടികൂടിയത്. ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നാട്ടിലേക്ക് അയക്കുകയായിരുന്നു.
ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഭാര്യയും മൂന്ന് ചെറിയ കുട്ടികളും മാത്രമുള്ള അബൂബക്കറിന്റെ കുടുംബത്തിന് അത് ചിന്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. 40 ലക്ഷം രൂപയോളം വരുന്ന ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കുറ്റിപ്പുറം കാനറാ ബാങ്ക് സമിതിയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
Account Number:: 3909101005760, IFSC CNBR-0003909, ഫോണ്‍: 91 9656002600, 91 9497740212.
കൂടാതെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ യോഗത്തില്‍ ബഹ്‌റൈനിലുടനീളം പ്രതിനിധികളെ നിയോഗിച്ച് വിപുലമായ ഫണ്ട് കലക്ഷന്‍ നടത്താനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. റാഷിദ് കണ്ണങ്കോട് (കണ്‍വീനര്‍), നിസാം, ഷാനവാസ് (ജോ.കണ്‍വീനര്‍മാര്‍) അഷ്‌കര്‍ പൂഴിത്തല(കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് സമിതി ഭാരവാഹികള്‍.
ബഹ്‌റൈനില്‍ സഹായങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ നിസാം 00973-33748779(മനാമ), ഷാനവാസ്-35190348(സല്‍മാനിയ), ശറഫുദ്ധീന്‍-33733099(ജിദ് ഹഫ്‌സ്), നൗഷാദ്-33408738(ടൂബ്ലി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."