ജയം കൈവിട്ട് ഡല്‍ഹി
ദില്ലി: അര്‍ഹിച്ച ജയം കൈവിട്ട് ഡല്‍ഹി. 88 മിനുട്ട് വരെ പൂനെക്കെതിരേ ഒരുഗോളിന്റെ ലീഡുമായി പിടിച്ചു നിന്നെങ്കിലും അവസാനം സമനില വഴങ്ങേണ്ടി വന്നു. കളിയുടെ 44-ാം മിനുട്ടില്‍ റാണാ ഗരാമിയുടെ സൂപ്പര്‍ ഗോളിലൂടെയായിരുന്നു ഡല്‍ഹി മുന്നിലെത്തിയത്. തേബറില്‍നിന്ന് പന്ത് സ്വീകരിച്ച റാണ പന്തുമായി അല്‍പം മുന്നോട്ട് നീങ്ങി 40 വാരെ അകലെ നിന്ന് തൊടുത്ത പൊള്ളുന്ന ഷോട്ട് പൂനെ കീപ്പര്‍ വിശാല്‍ കെയ്തിനെ കാഴ്ചക്കാരനാക്കി വലയില്‍ പ്രവേശിച്ചു. ഈ സീസണില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരം കൂടിയാണ് റാണ. ഒന്നാംപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്നിരിക്കെയാണ് ഡല്‍ഹി വലകുലുക്കിയത്.
അവസാന മിനുട്ടുകളില്‍ ഗോള്‍ വഴങ്ങുകയെന്ന ശീലം ഡല്‍ഹിയെ ഒരിക്കല്‍ക്കൂടി വേട്ടയാടിയപ്പോള്‍ രക്ഷപ്പെട്ടത് പൂനെ സിറ്റിയായിരുന്നു.
ഇതുവരെ നടന്ന നാലു മത്സരങ്ങളിലും വല കുലുക്കിയത് വിദേശ താരങ്ങളായിരുന്നു. വിദേശ താരങ്ങളുടെ കുത്തക തകര്‍ത്താണ് ലോകോത്തര ഗോളിലൂടെ റാണ ഇന്ത്യന്‍ ഹീറോയായത്.
ലീഡ് വഴങ്ങേണ്ടണ്ടിവന്നെങ്കിലും ആദ്യപകുതിയില്‍ മിന്നുന്ന പ്രകടനമാണ് പൂനെ കാഴ്ചവച്ചത്. അറ്റാക്കിങ് ഫുട്‌ബോള്‍ പുറത്തെടുത്ത അവര്‍ ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതി നല്‍കിയിരുന്നു. എന്നാല്‍ ഫിനിഷിങിലെ പോരായ്മ അവരെ ഗോള്‍ നേടുന്നതില്‍നിന്ന് തടയുകയായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയനായിരുന്നു പൂനെയുടെ തുറുപ്പുചീട്ട്. ഇടതു വിങിലൂടെ നിരന്തരം ചീറിപ്പാഞ്ഞ ആഷിഖ് ബോക്‌സിനു കുറുകെ മികച്ച ചില ക്രോസുകള്‍ നല്‍കിയെങ്കിലും മുന്നേറ്റനിരയ്ക്ക് ഇവ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. രണ്ടണ്ടാംപകുതിയിലും ഇരുടീമും ഇഞ്ചോടിഞ്ച് പൊരുതി. ലീഡുയര്‍ത്താന്‍ ഡല്‍ഹിക്കു നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 1-0ന്റെ ജയവുമായി സീസണിന് തുടക്കമിടാമെന്ന് ഡല്‍ഹി ഉറപ്പിച്ചിരിക്കവെയാണ് പൂനെയുടെ സമനില ഗോള്‍ പിറക്കുന്നത്. അല്‍ഫാറോ നല്‍കിയ പാസുമായി ഇടതമൂലയിലൂടെ ബോക്‌സിലേക്കു കയറിയ കാര്‍ലോസ് രണ്ടണ്ടു ഡിഫന്‍ഡര്‍മാരെയും ഗോളിയെയും നിസ്സഹായനാക്കി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. പുതിയ സീസണില്‍ മികച്ച തുടക്കം പ്രതീക്ഷിച്ചിറങ്ങിയ ഡല്‍ഹിക്ക് സമനില തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."