HOME
DETAILS

നാക് മാതൃകയില്‍ സാക് അക്രഡിറ്റേഷന്‍ വരുന്നു

  
backup
October 03 2018 | 20:10 PM

%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d

 

തിരുവനന്തപുരം: നാക് അക്രഡിറ്റേഷന്‍ മാതൃകയില്‍ സംസ്ഥാനത്തെ കോളജുകള്‍ക്ക് സ്‌റ്റേറ്റ് അസ്സസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ (സാക്) ഏര്‍പ്പെടുത്തുന്നു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ് 'സാക് ' നല്‍കുക. കോളജുകളില്‍ പുതുതായെത്തുന്ന അധ്യാപകരുടെ പരിശീലനത്തിനായി കൗണ്‍സിലിനു കീഴില്‍ ഫാക്കല്‍റ്റി ട്രെയ്‌നിങ് സെന്റര്‍ ഉടന്‍ ആരംഭിക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിങ് ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍തന്നെ പ്രത്യേക വിഭാഗമായിട്ടായിരിക്കും സാക് പ്രവര്‍ത്തിക്കുക. സാക് അക്രഡിറ്റേഷന്‍ ഉള്ള കോളജുകള്‍ക്കു മാത്രമേ ഭാവിയില്‍ പുതിയ കോഴ്‌സുകളും സീറ്റ് വര്‍ധനയും സര്‍ക്കാര്‍ സഹായവും നല്‍കുകയുള്ളൂ.
സാക് അക്രഡിറ്റേഷനുള്ള മാനദണ്ഡങ്ങള്‍ ഡിസംബറിനകം രൂപം നല്‍കും. ജനുവരി ഒന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ കോളജുകള്‍ക്കും അപേക്ഷിക്കാം.
ഒന്നിലധികം ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. നാക് അക്രഡിറ്റേഷന്‍ ലഭിച്ച കോളജുകള്‍ക്കും സാക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കും. അധ്യാപകര്‍ക്ക് പരിശീലനത്തിന് ഫാക്കല്‍റ്റി ട്രെയ്‌നിങ് സെന്റര്‍ ആരംഭിക്കും. ഇത് സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ഉപകരിക്കും.
വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ ഫീസ് ഘടന ഏകീകരിക്കും. പിന്നാക്ക രാജ്യങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. അവരില്‍ നിന്ന് കൂടുതല്‍ ഫീസ് വാങ്ങുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ ചുമതലപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ കുട്ടികളെ കേരളത്തിലെ സര്‍വകലാശാലയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയാനന്തര സാഹചര്യത്തില്‍ നവകേരള സൃഷ്ടി സംബന്ധിച്ചു മുഴുവന്‍ സര്‍വകലാശാലകളിലും ബൗദ്ധിക ചര്‍ച്ചകള്‍ നടത്തി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കണം. ഇത് ക്രോഡീകരിച്ച് കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിക്കണം. കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, വൈസ് ചാന്‍സലര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പെങ്കടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  9 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  14 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  44 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago