തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയെ മൊഴിചൊല്ലുമെന്ന് ബി.ജെ.പി എം.പി
കൊല്‍ക്കത്ത: പാര്‍ട്ടി മാറിയ ഭാര്യയെ മൊഴിചൊല്ലുമെന്ന് പ്രഖ്യാപിച്ച് പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി സൗമിത്ര ഖാന്. ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സുജാത മോണ്ടല്‍ ഖാനെ വിവാഹമോചനം ചെയ്യുമെന്നാണ് സൗമിത്ര ഖാന്റെ ഭീഷണി.
ഭാരതീയ ജനത യുവ മോര്‍ച്ച പ്രസിഡന്റും ബിഷ്ണുപുര്‍ എം.പിയുമാണ് സൗമിത്ര ഖാന്. അവസരവാദ രാഷ്ട്രീയമാണ് ബി.ജെ.പി പയറ്റുന്നതെന്നും ജനങ്ങള്‍ക്ക് വേണ്ട ആദരവ് നല്‍കുന്നില്ലെന്നും പാര്‍ട്ടി വിട്ടതിനു പിന്നാലെ സുജാത മോണ്ടല്‍ വിമര്‍ശിച്ചിരുന്നു.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന സൗമിത്ര ഖാന് 2014 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു. ക്രിമിനല്‍ കേസില്‍ പെട്ടിരുന്നതിനാല്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് സൗമിത്ര ഖാന് വിലക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യ സുജാത മോണ്ടലാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."