കോളജിലേത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് കോടിയേരി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലേത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം യൂനിവേഴിസിറ്റി കോളജ് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റക്കാരായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍നിന്ന് പുറത്താക്കിയിട്ടും തിരുവനന്തപുരത്ത് സമരം നടത്തുന്നത് പ്രഹസനമാണ്. ഇപ്പോള്‍ സമരം നടത്തുന്നത് വിദ്യാര്‍ഥികളല്ല. കോളജിന്റെ മതില്‍ ചാടിക്കടന്നത് വിദ്യാര്‍ഥിയല്ല, അഭിഭാഷകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വിഷയത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവന വിവാദമായിരുന്നു.
കെ.എസ്.യു നടത്തിവരുന്ന സമരത്തില്‍ പങ്കെടുക്കുന്നത് മീന്‍കച്ചവടക്കാരാണെന്നായിരുന്നു എ. വിജയരാഘവന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെതിരേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തും രംഗത്തെത്തിയിരുന്നു. വിജയരാഘവന്റെ പ്രസ്താവന മത്സ്യത്തൊഴിലാളി സമൂഹത്തെ അധിക്ഷേപിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു. അവരാണ് പ്രളയസമയത്ത് കേരളത്ത് കൈപ്പിടിച്ചുയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."