ആഭ്യന്തര ഹാജിമാരില്‍ 80 ശതമാനത്തിനും ട്രെയിന്‍ സൗകര്യം
മക്ക: ഈ വര്‍ഷം സഊദിയ്ക്കകത്തു നിന്ന് വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്നവരില്‍ 80 ശതമാനത്തിലേറെ പേര്‍ക്ക് ഹജ്ജ് പ്രദേശങ്ങളിലെ മെട്രോ ട്രെയിന്‍ സൗകര്യം അനുഭവിക്കാം. രാജ്യത്തിനകത്ത് നിന്നുള്ള 2,30,000 പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുക.
ഇവരില്‍ 1,85,000 ഹാജിമാര്‍ക്ക് മിനാ-അറഫാ-മുസ്ദലിഫ-മിനാ റൂട്ടില്‍ മശാഇര്‍ മെട്രോ ട്രെയിനിലൂടെ യാത്ര ചെയ്യാനാകുമെന്ന് ആഭ്യന്തര ഹജ്ജ് സര്‍വിസ് ഏകോപന സമിതി മേധാവി അബ്ദുറഹ്മാന്‍ അല്‍ഹഖ്ബാനി അറിയിച്ചു.
ആഭ്യന്തര ഹാജിമാര്‍ക്ക് വേണ്ടി മിനായില്‍ 240 തമ്പുകളാണ് ഇത്തവണ ഹജ്ജ്- ഉംറ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. ഇവ ആഭ്യന്തര ഹാജിമാര്‍ക്കായുള്ള സര്‍വിസ് സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഇത്തരം ഇരുനൂറോളം സര്‍വീസ് സ്ഥാപനങ്ങളാണ് ആഭ്യന്തര ഹാജിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. തമ്പുകളില്‍ 190 എണ്ണം അല്‍ളിയാഫ കാറ്റഗറിയിലെ തീര്‍ഥാടകര്‍ക്കു വേണ്ടിയുള്ളതാണ്. ബാക്കി 50 തമ്പുകള്‍ ഇക്കോണമി ഒന്ന് കാറ്റഗറിയിലെ ഹാജിമാര്‍ക്ക് വേണ്ടിയുള്ളതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."