HOME
DETAILS
MAL
കെ.എസ്.യു സമരത്തെ പരിഹസിച്ച് മുഖ്യന്ത്രി
backup
July 21 2019 | 15:07 PM
തിരുവന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന കെ.എസ്.യുവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമരം ചെയ്യുന്നവര്‍ക്ക് തന്നെ എന്തിന് സമരം ചെയ്യുന്നുവെന്ന് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കോളജ് അടപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കളജ് പൂട്ടിക്കുക എന്നാണ് ലക്ഷ്യമെങ്കില്‍ യു.ഡി.എഫ് ഭരണം നടത്തിയിരുന്ന കാലത്തുപോലും നടന്നിരുന്നില്ല. പിന്നെ ഇക്കാലത്ത് ഒട്ടും നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം യൂനിവേഴിസിറ്റി കോളജ് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് കെ.എസ്.യു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."