നാടന്‍ വിഭവങ്ങളുടെ കലവറയൊരുക്കി സ്‌കൂള്‍ ഭക്ഷ്യമേള
പോത്തന്‍കോട്: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പോത്തന്‍കോട് ഗവ. യു.പി സ്‌കൂളില്‍ ഒരുക്കിയ ഭക്ഷ്യമേള വേറിട്ട അനുഭവമായി മാറി. പോഷകസമൃദ്ധമായ നാടന്‍ വിഭവങ്ങളുടെ പ്രാധാന്യം മനസിലാക്കാനും പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചത്.
ഭക്ഷ്യമേള കാണാനും വാങ്ങാനും രുചിക്കൂട്ടുകള്‍ ആസ്വദിക്കാനും നൂറുകണക്കിന് ആളുകളാണ് എത്തിയത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍നായര്‍ മേള ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പോത്തന്‍കോട് ബാബു, ജില്ലാപഞ്ചായത്ത് അംഗം എസ്. രാധാദേവി, ബ്ലോക്ക് അംഗം എസ്. നസീമ, പഞ്ചായത്ത് അംഗങ്ങളായ നേതാജിപുരം അജിത്ത്, പി. ദിലീപ്കുമാര്‍, എസ്. സബീന, അഡ്വ. എസ്.വി സജിത്ത്, പോത്തന്‍കോട് സി.ഐ.എസ് ഷാജി, കണിയാപുരം എ.ഇ.ഒ കെ.ഐ ബിന്ദു, പഞ്ചായത്ത് സെക്രട്ടറി കെ. ബാബു, സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ കെ. സുരേഷ്ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാദ് എ.എസ്, പ്രമീള .ഒ, ഗീതാകുമാരി, സ്റ്റാഫ്‌സെക്രട്ടറി ആര്‍. സന്ധ്യാറാണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."