HOME
DETAILS

കുങ്കിയെത്തിയിട്ടും കാട്ടാനശല്യം തുടര്‍ക്കഥ; ജനവാസമേഖല ഭീതിയുടെ നിഴലില്‍

  
backup
October 04 2018 | 03:10 AM

%e0%b4%95%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%9f

മുണ്ടൂര്‍: ജില്ലയിലെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി അവസാനത്തെ അടവെന്നോണം കുങ്കിയാനകളെ ഇറക്കിയെങ്കിലും ഇതും ഫലവത്താകാത്തത് ജനങ്ങളെ ആശങ്കിയിലാഴ്ത്തുന്നു. കഴിഞ്ഞയാഴ്ചയാണ് കാട്ടാനശല്യത്തിനായി വയനാട്ടെ മുത്തങ്ങയില്‍ നിന്നും സൂര്യനെന്ന് കുങ്കിയെ ധോണിയിലെ സാറ്റ്‌ലൈറ്റ് കേന്ദ്രത്തിലെത്തിച്ചത്.
എന്നാല്‍ ഇനിയെത്തേണ്ട രണ്ടാമത്തെ കുങ്കിക്ക് നിലവില്‍ മദപ്പാടുള്ളതിനാല്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്. നിലവില്‍ ഇവിടെയെത്തിയിട്ടുള്ള സൂര്യന്റെ പട്രോളിംഗ് തുടര്‍ന്നിട്ടും കാട്ടാനശല്യം തഥൈവ. തിങ്കളാഴ്ചയും ഞാറക്കോട് വനാതിര്‍ത്തിയില്‍ പിടിയാനയും കുഞ്ഞുമടങ്ങുന്ന സംഘമെത്തി പകല്‍മുഴുവന്‍ തമ്പടിക്കുകയായിരുന്നു എന്നതിനു പുറമെചെറുമലയിലും രണ്ടു കൊമ്പന്മാരെത്തിയരുന്നു. വാളയാര്‍ റേഞ്ചിലെ പന്നിമട, ആറങ്ങോട്ടുകുളമ്പ്, ഒലവക്കോട് റേഞ്ചിലെ ധോണി, ഞാറക്കോട് എന്നിവിടങ്ങളിലും കാട്ടാനകള്‍ കൂട്ടായെത്തുന്നത് പതിവായിരിക്കുകയാണ്.
കുങ്കിയെക്കൊണ്ടുവന്നിട്ടും വനപാലകര്‍ക്ക് കാട്ടാനകളെ തുരത്താന്‍ പടക്കം പൊട്ടിക്കേണ്ട സ്ഥിതിയാണ്. കാട്ടാനകളെ തുരത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച കുങ്കികള്‍ വനമേഖലയില്‍ പട്രോളിംഗ് നടത്തിയാല്‍ കാട്ടാനകള്‍ ഉള്‍ക്കാട്ടിലേക്ക് വലിയുമെന്നാണ് പറയുന്നതെങ്കിലും ഇവിടെ കഥമറിച്ചാവുകയാണ്. എന്നാല്‍ ഇപ്പോഴെത്തിയിട്ടുള്ള സൂര്യനും മദപ്പാട് കണ്ടതോടെ വനംവകുപ്പധികൃതര്‍ പട്രോളിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
സൂര്യനോപ്പമെത്തിയ ഒന്നാംപാപ്പാന്‍ നാട്ടിലേക്ക് മടങ്ങിയതോടെ കുങ്കി രണ്ടാംപാപ്പാനോട് സഹകരിക്കാതായതിനു പിന്നാലെയാണ് മദപ്പാടും കണ്ടത്. മദപ്പാട് കണ്ടതിനു ശേഷം സൂര്യനെ തളയ്ക്കാന്‍ ഉഎഛ ഉത്തരവിടുകയും കുങ്കിയിപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തിലുമാണ്. കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന കൊമ്പന്മാരുടെ കൃത്യമായ കണക്ക് വനംവകുപ്പിന്റെ കൈവശമില്ലാത്തതും കാടിറങ്ങുന്ന കൊമ്പന്മാര്‍ കൂട്ടായി നടക്കാതെ പലസംഘങ്ങളായി തിരിയുന്നതുമെല്ലാം ആശങ്കാജനകമാണ്.
കൊമ്പന്മാരുടെ ശല്യത്തിനു തടയിടുന്നതിനായി നടത്തുന്ന പരീക്ഷണങ്ങളെല്ലാം പരാജയപ്പെട് സാഹചര്യത്തില്‍ അവസാനത്തെ പരീക്ഷണമായിട്ടാണ് കുങ്കികളെയിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുകൊണ്ടും രക്ഷയില്ലാതാവുന്നത് ജനങ്ങളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജില്ലയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എണ്ണമറ്റ ജീവനുകളാണ് കൊമ്പന്മാരുടെ പരാക്രമണത്താല്‍ പൊലിഞ്ഞുതീര്‍ന്നത്.
കാട്ടുകൊമ്പന്മാരെ തുരത്താന്‍ സംസ്ഥാനത്തിനും മാതൃകയാവുന്ന പരീക്ഷണങ്ങളാണ് പാലക്കാട് ജില്ലയില്‍ നടന്നതെന്ന് ഉന്നത ഉദ്ധ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും ധോണിയിലെത്തിയ മെരുങ്ങാത്ത സൂര്യനെന്ന കുങ്കിയാന കാടുകയറുമോയെന്നതും സൈ്വര്യവിഹാരം നടത്തുന്ന കൊമ്പന്മാരെ തുരത്തുമോയെന്നതുമെല്ലാം ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്. രണ്ടു കുങ്കിയാനകളെത്തുമെന്ന് പറഞ്ഞിടത്ത് ഒരെണ്ണമെങ്കിലുമെത്തിയപ്പോള്‍ കാട്ടാനശല്യത്തിന് അല്‍പ്പമെങ്കിലും ആശ്വാസമായെന്നുകരുതി നെടുവീര്‍പ്പിട്ടവര്‍ കുങ്കിയുടെ പട്രോളിംഗ് നിന്നതോടെ ഭയചകിതരായിരിക്കുകയാണ്. കാരണം ഇനിയും ഏതുനിമിഷവും ജനവാസമേഖലകളില്‍ കൊമ്പന്മാര്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  39 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago