കൊവിഡ് വ്യാപനത്തിനിടയിലും ബാറുകള്‍ തുറക്കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബാറുകളും കള്ളുഷാപ്പുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ക്ലബുകളിലും ഇനി മുതല്‍ മദ്യം വിളമ്പാം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും.
ബാറുകളിലെ പാഴ്സല്‍ വില്പന നിര്‍ത്തി ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് വഴി മാത്രമാക്കും. ഇപ്പോള്‍ രാവിലെ ഒന്പതുമുതല് രാത്രി ഏഴുവരെ പ്രവര്‍ത്തിച്ചുവരുന്ന ബീവ്റേജസ് ഔട്ട്ലെറ്റുകളുടേയും കണ്‍സ്യൂമര്‍ ഫെഡുകളുടേയും പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി ഒന്പതുവരെയാക്കി മാറ്റി. ഇതിന്റെ വിശദാംശങ്ങള്‍ എക്സൈസ് കമ്മിഷണര്‍ പ്രത്യേക ഉത്തരവായി ഇറക്കും.
ബാറുകള്‍ തുറക്കാമെന്നു കാണിച്ച് എക്സൈസ് കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
ക്രിസ്മസിനും പുതുവര്‍ഷത്തിനും മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് കമ്മിഷണര്‍ ശുപാര്‍ശ ചെയ്തത്. മന്ത്രി ടി.പി രാമകൃഷ്ണന് സമര്‍പ്പിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുത്തത്. ഇതനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി.
അതേസമയം കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടുമെന്നതിനാലാണ് ഇതുവരെ ബാറുകള്‍ തുറക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."