HOME
DETAILS
MAL
നിഴലായി, പിന്നെ ഒറ്റയായി പുഷ്പന്
backup
October 04 2018 | 03:10 AM
കൊടുങ്ങല്ലൂര്‍: ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന്റെ നിഴല്‍ ഒന്നു വിതുമ്പി, പിന്നെ പൊട്ടിക്കരഞ്ഞു. കാലമേറെയായി ടി.എന്‍.ജോയിയുടെ സന്തത സഹചാരിയായിരുന്ന പുഷ്പന്. ആരോരുമില്ലാത്ത പുഷ്പന്റെ ആശ്രയമായിരുന്നു ജോയി. പുഷ്പനെ സഹായിക്കാന്‍ ധനസമാഹരണത്തിനായി ടി.എന്‍ ജോയി കൊടുങ്ങല്ലൂരില്‍ ചായക്കുറി നടത്തിയത് ജന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ടി.എന്‍ ജോയി നഗരത്തിലുണ്ടെങ്കില്‍ സമീപത്തെവിടെയെങ്കിലും പുഷ്പനെയും കാണാമായിരുന്നു. ചിന്തകള്‍ക്ക് കടിഞ്ഞാണില്ലാത്ത പുഷ്പന്റെ ചിന്തകളെ നിയന്ത്രിച്ചിരുന്നത് ജോയിയായിരുന്നു. ടി.എന്‍ ജോയിയുടെ മരണത്തോടെ പുഷ്പന് അക്ഷരാര്‍ഥത്തില്‍ അനാഥനായി. ഇനി പുഷ്പന് മുന്നില്‍ ഒറ്റപ്പെടലിന്റെ വെയില് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."