കിണര്‍ റീചാര്‍ജ്: കുടുംബശ്രീയുടെ റെയിന്‍ ആര്‍മി വരുന്നു
കണ്ണൂര്‍: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കിണര്‍ റീചാര്‍ജിങ് സംവിധാനം നടപ്പിലാക്കാന്‍ കുടുംബശ്രീയുടെ റെയിന്‍ ആര്‍മി വരുന്നു. കുടുംബശ്രീ അംഗങ്ങളായ വനിതകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് റെയിന്‍ ആര്‍മിക്ക് രൂപം നല്‍കുന്നത്. ഇവര്‍ കിണര്‍ റീചാര്‍ജിങ്ങ് ആവശ്യമായ വീടുകളിലെത്തി റീചാര്‍ജിങ്ങ് യൂനിറ്റ് നിര്
മിച്ചുകൊടുക്കും. ഓരോ ഗ്രാമ പഞ്ചായത്തിലും 10 വീതം പേരെയാണ് പ്രത്യേക പരിശീലനം നല്കി ഇതിനായി നിയോഗിക്കുക. ആദ്യഘട്ടമായി ഒരോ പഞ്ചായത്തിലെയും അഞ്ചുപേര്‍ക്ക് വീതം ബ്ലോക്ക്തലത്തില്‍ പരിശീലനം നല്‍കും. ഐ.ആര്.ടി.സിക്കാണ് പരിശീലനത്തിന്റെ ചുമതല. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 29നു മുണ്ടേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 375 പേരെ പരിശീലിപ്പിച്ച് രംഗത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഫണ്ടില്‍ നിന്ന് 6000 രൂപ ഒരു കിണര്‍ റീചാര്‍ജിങ്ങ് യൂനിറ്റിന് വിനിയോഗിക്കാന്‍ അനുവാദമുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്പ്പെടുത്തിയാണെങ്കില് 8000 രൂപയും ചെലവഴിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."