ഹാജിമാര്‍ സ്വരൂപിച്ച കാല്‍കോടി മുഖ്യമന്ത്രിക്ക് കൈമാറി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോയവര്‍ ദുരിതാശ്വാസ നിധിയിലേക്കു സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ചേര്‍ന്നാണ് പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. തീര്‍ഥാടക സംഘം മടങ്ങിയെത്തിയപ്പോഴാണ് ഓരോ വിമാനത്തിലേയും തുക ഹജ്ജ് കമ്മിറ്റി സ്വീകരിച്ചത്.
ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസിയാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എച്ച്. മുസമ്മില്‍ ഹാജി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എസ്. അനസ്, അസി.സെക്രട്ടറി ടി.കെ അബ്ദുറഹിമാന്, ഹജ്ജ് സെല്‍ ഓഫിസര്‍ എസ്. നജീബ്, കോഡിനേറ്റര്‍ എന്‍.പി ഷാജഹാന്, എസ്.വി ശിറാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."