അഭയ കേസ്: കത്തോലിക്കാ സഭ പ്രതികളെ സംരക്ഷിക്കുന്നു, ഇന്ന് നടത്തുന്ന വിശുദ്ധ കുര്‍ബാന പോലും ഇതിനായി- ലൂസി കളപ്പുരക്കല്‍
തിരുവനന്തപുരം: സിസ്റ്റര്‍ അഭയാ കേസില്‍ കത്തോലിക്കാ സഭ പ്രതികളെ സംരക്ഷിക്കുന്നു എന്ന് ലൂസി കളപ്പുരക്കല്‍. കഴിഞ്ഞ 28വര്‍ഷമായി നിരന്തര ശ്രമങ്ങളാണ് പ്രതികളെ സംരക്ഷിക്കുന്നതിനായി സഭാ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇന്ന് നടത്തുന്ന വിശുദ്ധ കുര്‍ബാന പോലും അര്‍പ്പിക്കുന്നത് പ്രതികളുടെ സംരക്ഷണത്തിനായാണ്. ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടിയല്ല പ്രാര്‍ത്ഥന ആവശ്യപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. 28 വര്‍ഷത്തിന് ശേഷമാണ് രണ്ട് വൈദികര്‍ പ്രതികളായ കേസില്‍ കോടതി വിധി പറയുന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."