പശുവിനെ വാങ്ങാന്‍ ഉടമ്പടി പണം നല്കിയ കര്ഷകന് ആശങ്കയില്‍
പൂച്ചാക്കല്‍ : കര്‍ണാടകയില്‍ പശുക്കളെ വാങ്ങാന്‍പോയ പൂച്ചാക്കല്‍ സ്വദേശി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അറിഞ്ഞ് ആശങ്കയിലായി. പശുക്കളുടെ വിലയില്‍ കുറച്ചു മുന്‍കൂര്‍ നല്‍കിയശേഷം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അദ്ദേഹം നാട്ടിലെത്തി.
10 നാടന്‍ പശുക്കളെ വാങ്ങി കൃഷി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പൂച്ചാക്കല്‍ സ്വദേശി ഒരാഴ്ച മുന്‍പ് കര്‍ണാടകയിലെത്തിയത്. ഇത്രയും ദിവസങ്ങള്‍ക്കിടെ മൈസൂരുവിലെ ചുള്ളിയാടിലെ ഫാമില്‍ പശുക്കളെ നിശ്ചയിച്ച് വിലയും ഉറപ്പിച്ച് കുറച്ചുപണം മുന്‍കൂറും നല്‍കിയിരുന്നു. പശുക്കളുടെ വൈദ്യപരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം ചൊവാഴ്ച പശുക്കളുമായി നാട്ടിലേക്കു പുറപ്പൈടാന് തീരുമാനിച്ചിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അറിയുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹം ആശങ്കയിലായി. പുതിയ സാഹചര്യത്തില്‍ പശുക്കളെ എത്തിക്കുന്നത് കൃഷി ആവശ്യത്തിനാണെന്നും അതിന് തനിക്ക് സ്ഥലമുണ്ടെന്നും കൃഷിക്കാരനാണെന്നും തൊഴുത്തുണ്ടെന്നുമുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനായി അദ്ദേഹം ഇന്നലെ പുലര്‍ച്ചെ പുറപ്പെട്ട് വൈകിട്ടോടെ നാട്ടിലെത്തിയത്.
പശുക്കളെ കൊണ്ടുവരുമ്പോള്‍ സംസ്ഥാന അതിര്‍ത്തികളില്‍ അടക്കം പരിശോധന ഉണ്ടാകുമെന്നത് മനസിലാക്കിയാണ് നാട്ടിലെത്തിയത്. സര്‍ട്ടിഫിക്കറ്റുകളെല്ലാം ശരിയാക്കിയശേഷം വരാമെന്നു ചുള്ളിയാടിലെ ഫാം അധികൃതരെ അറിയിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."