'സാലറി ചലഞ്ച്'- വിസമ്മതിച്ചവരുടെ പട്ടിക തയ്യാറാക്കിയതെന്തിന്- സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി
കൊച്ചി: സാലറി ചലഞ്ചിന് വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നു എന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം. ദുരിതാശ്വാസത്തിന് പണം നല്‍കുന്നത് സ്വമേധയാ ആകണം. നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചുവാങ്ങുന്നത് ശരിയല്ല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇത് നിര്‍ബന്ധിത പിരിവല്ലെങ്കില്‍ എന്തിനാണ് വിസമ്മത പത്രം ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം നല്കാന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സാലറി ചലഞ്ചിനെതിരേയുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. ശമ്പളം നല്കാന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ഹരജിക്കാരുടെ പ്രധാന ആരോപണം. ലഭ്യമായ കണക്കുകള്‍ പ്രകാരം ഒരുമാസത്തെ ശമ്പളം നല്കാന് തയ്യാറായത് 60 ശതമാനം ജീവനക്കാര്‍ മാത്രമാണ്. 40 ശതമാനം ജീവനക്കാരും സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞതായാണ് വിലയിരുത്തല്‍.
നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്ന് മുമ്പും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."