HOME
DETAILS

18 വര്‍ഷത്തിനു ശേഷം യൂനിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂനിറ്റ് രൂപീകരിച്ചു

  
backup
July 22 2019 | 05:07 AM

formed-unit-university-college-22-07-2019

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ യൂനിറ്റ് രൂപീകരിച്ച് കെ.എസ്.യു. കെ.എസ്.യു സമരപ്പന്തലില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ സാന്നിധ്യത്തിലാണ് യൂനിറ്റ് രൂപീകരിച്ചത്.
അമല്‍ ചന്ദ്ര പ്രസിഡന്റായും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റായും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു. 18 വര്‍ഷത്തിനു ശേഷമാണ് യൂനിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂനിറ്റ് രൂപീകരിക്കുന്നത്.

അതിനിടെ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ നേതാവ് കുത്തിവീഴിത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട കോളജ് ഇന്ന് തുറന്നു. ഐ.ഡി ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ കോളജിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കടത്തിവിട്ടത്.

അതേസമയം, യൂനിവേഴ്‌സിറ്റി കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു. കോളജിലെ വിദ്യാര്‍ഥികളെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് പൊലിസ് അറിയിക്കുകയായിരുന്നു. എന്നാല്‍ കോളജിലേക്ക് വിദ്യാര്‍ഥികളെ കടത്തിവിടണമെന്നും എല്ലാ കോളജിലും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നും പുതുതായി രൂപീകരിച്ച കെ.എസ്.യു യൂനിറ്റ് ഭാരവാഹികള്‍ പറഞ്ഞു. കോളജില്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെക്രട്ടേറിയറ്റ് പടിക്കല്‍ കെ.എസ്.യു നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തിലാണു സമരം നടക്കുന്നത്. സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago