ശബരിമല വിധിക്കെതിരെ മുസ്ലിം ലീഗ്
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിക്കെതിരെ മുസ്ലിം ലീഗ്. വിഷയത്തില്‍ വിശ്വാസികളോടൊപ്പമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യു.ഡി.എഫിന്റേത് ശക്തമായ നിലപാടാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
വിശ്വാസികള്‍ പവിത്രമെന്ന് കരുതുന്ന വിശ്വാസത്തിന്റെ കൂടെ നില്‍ക്കാനും ആ നിലപാട് കോടതിയില്‍ എടുക്കാനാണ് നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്തായി കോടതികള്‍ നടത്തുന്ന പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ എടുത്ത നിലപാടാണ് ഈ വിഷയത്തില്‍ പ്രശ്നമായത്. കോടതികളുടെ തെറ്റായ വിധികളെ സര്‍ക്കാരുകള്‍ പിന്താങ്ങുന്നു. ഇത്തരം വിധികള്‍ക്ക് സര്‍ക്കാരുകളുടെ നിലപാട് വഴിവെക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."