സഭ ചേരാന്‍ അനുമതി നിഷേധിക്കല്‍: അസാധാരണ സാഹചര്യമെന്ന് സുനില്‍കുമാര്‍
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാത്തത് ഗൗരവതരമായ പ്രശ്നമെന്ന് കൃഷിമന്ത്രി വി. എസ് സുനില്‍ കുമാര്‍.
'സംസ്ഥാനത്ത് തന്നെ അസാധാരണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ജനം ഇത് മനസ്സിലാക്കണം. ഭരണഘടനയനുസരിച്ച് സഭ കൂടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടാല്‍ സാധാരണഗതിയില്‍ ഗവര്‍ണര്‍ നിഷേധിക്കാന്‍ പാടില്ലാത്തതതാണ്. എന്ത്കൊണ്ട് നിഷേധിച്ചുവെന്നത് പ്രധാനപ്പെട്ട പ്രശ്നമാണ്. സംസ്ഥാന കാബിനറ്റിന്റെ അവകാശത്തിലാണ് പ്രശ്നമുണ്ടായിരിക്കുന്നത്. ഗുരുതരസാഹചര്യമായതുകൊണ്ട് മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി കൈക്കൊള്ളും', മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിക്കുകയായിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. നിയമ സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."