തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള മാര്‍ഗരേഖ മതസ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള വൈശാഖ മാര്‍ മതസ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. മതസ്ഥാപനങ്ങളില്‍ ലൈംഗിക പീഡനം തടയാനുള്ള കമ്മിറ്റി രൂപീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഹരജിയിലെ ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വ്യക്തമാക്കി.
മനീഷ് പതക് എന്ന അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ ആശ്രമങ്ങള്‍, മദ്രസകള്‍, കത്തോലിക്കാ സ്ഥാപനങ്ങള്‍, സ്ത്രീകള്‍ ജോലി ചെയ്യുന്ന മറ്റു മതസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ വൈശാഖ മാര്‍ഗരേഖ ബാധകമാണക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേരളവുമായി ബന്ധപ്പെട്ട സഭയിലെ ലൈംഗിക പീഡനം, ബാബാ രാംറഹിം സംഭവം, ആശാറാംബാപ്പു ആശ്രമത്തിലുണ്ടായ ലൈംഗിക പീഡനം തുടങ്ങിയവ ഉദാഹരണമായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."