HOME
DETAILS
MAL
'മോള്‍ക്ക് നീതി കിട്ടി'; ഹാപ്പിയെന്ന് അടയ്ക്കാ രാജു
backup
December 23 2020 | 03:12 AM
കോട്ടയം: 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിക്കുമ്പോള്‍ അടയ്ക്ക രാജു ഹാപ്പിയാണ്. കേസിലെ നിര്‍ണായക സാക്ഷികളില്‍ ഒരാളായിരുന്നു രാജു. 'എനിക്കും പെണ്പിള്ളേരുണ്ട്. അയല്വക്കത്തും പെണ്പിള്ളേരുണ്ട്. കുഞ്ഞിന്റെ അപ്പനായിട്ട് പറയുവാ, മോള്‍ക്ക് നീതി കിട്ടി, ഞാന്‍ ഹാപ്പിയാ. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കൊച്ചിന് നീതി ലഭിക്കണമെന്ന്. ഇത്രയും വയസുവരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇതു കേള്‍ക്കാന്‍ അവരാരും ഇന്നില്ല. ഒരുപാടു പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഇപ്പോഴും കോളനിയിലാണ് കിടക്കുന്നത്'. സന്തോഷത്തോടെ അടയ്ക്ക രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."