വലിയപറമ്പിലെ അനധികൃത മണലെടുപ്പിനെതിരേ ആര്‍.ഡി ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കും മണലെടുപ്പ് ദ്വീപിന്റെ നിലനില്‍പ്പിനു ഭീഷണിയെന്നു കണ്‍വന്‍ഷന്‍
തൃക്കരിപ്പൂര്‍: വലിയപറമ്പ് ദ്വീപിലെ അനധികൃത മണലെടുപ്പിനെതിനെതിരേ ഓഗസ്റ്റ് 27ന് ആര്‍.ഡി ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ വലിയപറമ്പ മാവിലാക്കടപ്പുറത്തു ചേര്‍ന്ന ജനകീയ കണ്‍വന്‍ഷനില്‍ തീരുമാനം.
കടലും കായലും സംരക്ഷിക്കുക, അനധികൃതമായി മണലെടുക്കുന്നതു ചെറുക്കുക, കടല്‍, കായല്‍ തീരങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുക, തലമുറകളായി കടലിനെയും കായലിനെയും ആശ്രയിച്ചു ജീവിക്കുന്ന ദ്വീപ് ജനതക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം അനധികൃത മണലെടുപ്പിലൂടെ ഉണ്ടായതും ശുദ്ധജലം ലഭ്യത കുറവ്, ഇരു തീരങ്ങളും ഇല്ലാതാകുന്ന സാഹചര്യം തുടങ്ങിയവ കണക്കിലെടുത്താണ് സമരപ്രഖ്യാപനവുമായി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.
മണല്‍ മാഫിയക്കു കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥ ലോബിയില്‍ നിന്നു നീതികിട്ടില്ലെന്നും അനധികൃത മണലെടുപ്പ് വലിയപറമ്പ ദ്വീപിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നും കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. എം അബ്ദുല്‍ സലാം പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വലിയപറമ്പ ഗ്രാമപഞ്ചായത്ത്, ഭൂസംരക്ഷണ സമിതി, മത്സ്യതൊഴിലാളി സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സീക്ക് ഡയരക്ടര്‍ ടി.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. എന്‍.കെ ഹമീദ് ഹാജി, കെ.വി ഗംഗാധരന്‍, കാറ്റാടി കുമാരന്‍, എം ഭാസ്‌കരന്‍, കാരണത്ത് മധുസൂദനന്‍, പി.പി ഭരതന്‍, സി വിജയന്‍, ഒ.കെ വിജയന്‍, കെ.വി കുഞ്ഞിക്കണ്ണന്‍, കെ മാധവന്‍, സുമാക്കണ്ണന്‍, ഉസ്മാന്‍ പാണ്ട്യാല, എം.കെ.എം അബ്ദുല്‍ ഖാദിര്‍, കെ.പി.പി കോരന്‍ പ്രസംഗിച്ചു. വി.വി ഉത്തമന്‍ സ്വാഗതവും കെ മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."