കീച്ചേരി- അഞ്ചാംപീടിക റോഡ് പാതിവഴിയില്‍
കല്യാശേരി:കീച്ചേരി -അഞ്ചാംപീടിക റോഡ് പ്രവൃത്തി ഇഴയുന്നതിനെതിരെ പ്രതിഷേധവുമായി ടി.വി രാജേഷ്്എം.എല്‍.എ.
2017 മേയില്‍ പൂര്‍ത്തിയാക്കേണ്ട പ്രവൃത്തി ഒരുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിച്ചില്ല.ഇതും കൂടാതെ മഴതുടങ്ങാന് ദിവസങ്ങള്‍ക്കു മുന്‍പ്
ഭാഗികമായി പ്രവൃത്തി നടത്തി ഈ റോഡിലൂടെ യാത്രദുഷ്കരമാക്കിയെന്നും എം. എല്‍. എ ആരോപിച്ചു.
കരാറുകാരന് അനുകൂലമായി നിലപാടെടുക്കുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പ്രവൃത്തിയുടെ മെല്ലേ പോക്കിന് കാരണക്കാരാണെന്നും എം.എല്‍.എ. കുറ്റപ്പെടുത്തി.
ഇതേ കരാറുകാരന് ഇതിന് മുന്‍പ് എടുത്ത പ്രവൃത്തിക്കെതിരെയും നിരവധി ആക്ഷേപം ഉയര്‍ന്നിരുന്നു. കരാറുകാരന്റെ അനാസ്ഥക്കെതിരെ മന്ത്രി ജി.സുധാകരന് എം.എല്‍.എ. പരാതിനല്‍കി.
കരാറുകാരനെതിരെ നിരവധി ഉയര്‍ന്ന പരാതി നില്‍ക്കുമ്പോഴാണ് പൊതുമരാത്ത് എന്‍ജിനിയര്‍മാര്‍ കരാറുകാരന് ഒത്താശ ചെയ്യുന്ന നടപടി സ്വീകരിച്ചത്. ഇത്തരം നടപടി ഒരു കാരണവശാലും അനുവദിക്കില്ലെന്നും എം.എല്‍.എ മുന്നറിയിപ്പു നല്കി.
കുറ്റം ചെയ്തവര്‍ ശക്ഷിക്കപ്പെടുക തന്നെ വേണമെന്നും ടി.വി. രാജേഷ് എം.എല്‍. എ. പറഞ്ഞു. ജനപ്രതിനിധികളെ കബളിപ്പിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമുള്ള നടപടി ഒരിക്കലും സര്‍ക്കാര്‍ അനുവദിക്കില്ല. ഇത്തരം കരാറുകാരെ നിലക്ക് നിര്‍ത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരാണ് ഇവര്‍ക്ക് വേണ്ടുന്ന ഒത്താശ ചെയ്തു കൊടുക്കുന്നതെന്നും ടി.വി. രാജേഷ് എം.എല്‍. എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."