HOME
DETAILS

കശാപ്പ് നിരോധനം: കോട്ടയത്ത് ബീഫ് വിളമ്പി എസ്.എഫ്.ഐയുടെ പ്രതിഷേധം

  
backup
May 28 2017 | 00:05 AM

%e0%b4%95%e0%b4%b6%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%a4



കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ചതിന്റെ മറവില്‍ ഭക്ഷണസ്വാതന്ത്ര്യം വിലക്കി തീവ്ര വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കോട്ടയത്ത് ബീഫ് വിളമ്പി വിദ്യാര്‍ഥികളുടെ പ്രതിഷേധം.   എസ്.എഫ.്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രത്തിലും ഏരിയാകേന്ദ്രങ്ങളിലുമാണ് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ജില്ലാതലത്തില്‍ കോട്ടയം പഴയപൊലീസ്‌സ്‌റ്റേഷന്‍ മൈതാനിയ്ക്ക് സമീപം നടന്ന ബീഫ് ഫെസ്റ്റിവല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. വിദ്യാര്‍ഥിനികളടക്കം പങ്കാളികളായി. മാംസാഹാരം കഴിക്കാനുള്ള അവകാശത്തെ തടയുന്ന സംഘപരിവാറിനെതിരെ പ്രതിരോധം തീര്‍ത്ത് നിരവധി ബഹുജനങ്ങളും ഫെസ്റ്റിവലില്‍ പങ്കെടുത്തു.
  സി.പി.എം കോട്ടയം ജില്ലാസെക്രട്ടറി വി.എന്‍ വാസവന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന പ്രഖ്യാപിച്ച അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്ന സംഘപരിവാര്‍ ശക്തികള്‍ ഫാസിസത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാജോയിന്റ് സെക്രട്ടറി പി.എസ് ശ്രീജിത്ത് അധ്യക്ഷനായി. ജില്ലാസെക്രട്ടറി റിജേഷ് കെ ബാബു, എം.ജി സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ വി അജയ്‌നാഥ്, ജില്ലാസെക്രട്ടറിയറ്റംഗം ദയാബാബു, ഏരിയാസെക്രട്ടറി അനൂപ് അഷറഫ്, സിനു സിന്‍ഘോഷ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  a day ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  a day ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  a day ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  2 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  2 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  2 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  2 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  2 days ago