HOME
DETAILS

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

  
Sabiksabil
June 15 2025 | 13:06 PM

Pune Bridge Collapse Two Dead 38 Rescued in Tragic Accident

 

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ കുഢ്മല ഗ്രാമത്തിന് സമീപം ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകർന്നുവീണ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർ ഒഴുക്കിൽപ്പെട്ടതായാണ് റിപ്പോർട്ട്. വാരാന്ത്യ അവധിയായതിനാൽ പാലത്തിൽ വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞതും കനത്ത മഴയെ തുടർന്ന് ഇന്ദ്രയാനി നദിയിൽ ജലനിരപ്പ് ഉയർന്നതും വെള്ളത്തിന്റെ ശക്തമായ ഒഴുക്കും തകർച്ചയ്ക്ക് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ 38 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

തലേഗാവിനടുത്തുള്ള ഇൻഡോരിയിൽ സ്ഥിതി ചെയ്യുന്ന ഈ പാലം, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.സംഭവസമയത്ത് പാലത്തിൽ തിരക്കേറിയിരുന്നു. നാട്ടുകാരുടെ പ്രാഥമിക രക്ഷാപ്രവർത്തനത്തിനൊപ്പം പൊലീസും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

പാലത്തിന്റെ ഘടനാപരമായ സുരക്ഷയെക്കുറിച്ച് നേരത്തെ താമസക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അപകടസാധ്യതയെക്കുറിച്ച് പല വിനോദസഞ്ചാരികൾക്ക് അറിവുണ്ടായിരുന്നില്ല.  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  2 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  3 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  3 days ago