HOME
DETAILS

ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈലിന് കനത്ത നാശനഷ്ടം

  
Farzana
June 15 2025 | 10:06 AM

Irans Missile Strike Destroys Israeli Oil Refinery in Haifa Bay Over 150 Missiles Launched

ടെഹ്‌റാന്‍: ഇസ്‌റാഈലില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഇറാനിയന്‍ ഷെല്ലാക്രമണത്തില്‍ ഹൈഫ ബേയിലെ എണ്ണശുദ്ധീകരണശാലയും അതിന്റെ വിപുലീകരണങ്ങളും തകര്‍ന്നതായി ഇസ്‌റാഈലി എണ്ണക്കമ്പനിയായ ബെസാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഹൈഫ റിഫൈനറിയിലെ പൈപ്പ്‌ലൈനുകളും ട്രാന്‍സ്മിഷന്‍ ലൈനുകളും തകര്‍ന്നെന്ന് ഇസ്‌റാഈലി ആര്‍മി റേഡിയോ റിപ്പോര്‍ട്ടിലും പറയുന്നു. ഇസ്‌റാഈലി എണ്ണശുദ്ധീകരണശാലകള്‍ നേരിട്ടും ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംവിധാനത്തിന്റെ ചിത്രവും അല്‍ജസീറ പുറത്തു വിട്ടിട്ടുണ്ട്. 

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രകോപനമില്ലാതെ ഇറാന്റെ സേനികമേധാവികളെയും ആണവശാസ്ത്രജ്ഞന്‍മാരെയും ഇസ്റാഈല്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ കനത്ത പ്രത്യാക്രമണമാണ് നടത്തിക്കൊണ്ടിരുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രയോഗിച്ചാണ് ഇറാന്‍ നേരിട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും രാത്രിയുമാമായി നിരവധി ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയത്. 

ഇസ്റാഈലില്‍ 150ല്‍ കൂടുതല്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ വര്‍ഷിച്ചത്. തലസ്ഥാനമായ തെല്‍ അവീവിലുള്‍പ്പെടെ വന്‍നാശമാണ് ഉണ്ടായത്. കൂറ്റന്‍ ബഹുനില കെട്ടിടങ്ങളും നിരവധി വാഹനങ്ങളും തകര്‍ന്നതിന്റെയും അഗ്‌നിക്കിരയായതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇസ്റാഈലിന്റെ സവിശേഷ അയണ്‍ ഡോമിനെ നിശ്ചലമാക്കി തെല്‍ അവീവിലെ ഇസ്റാഈലിന്റെ പ്രതിരോധ ആസ്ഥാനമായ കിരിയയില്‍ ഇറാന്റെ മിസൈല്‍ പതിച്ചത് ഇസ്റാഈലിനെ ഞെട്ടിച്ചു. ഇറാന്റെ എഫ്.35 പോര്‍വിമാനം ഉള്‍പ്പെടെ ഇറാന്‍ തകര്‍ക്കുകയും ചെയ്തു. 

സമീപകാലത്തൊന്നുമില്ലാത്ത വിധം തുടര്‍ച്ചയായ സ്ഫോടനശബ്ദങ്ങളും പുകച്ചുരുളുകളും നിലക്കാത്ത സൈറണുകളും ഉയര്‍ന്നത് ഇസ്റാഈലില്‍ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജനങ്ങളോട് ബങ്കറുകളില്‍ തന്നെ കഴിയാനും അവശ്യസാധനങ്ങള്‍ ശേഖരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

അതേസമയം, രാജ്യത്തിന്റെ ആണവകേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ഇസ്റാഈലിന് കഴിഞ്ഞിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു. വെള്ളിയാഴ്ചത്തെ ഇസ്റാഈല്‍ ആക്രമണങ്ങള്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടാക്കിയത്. നാതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും കാര്യമായ നാശനഷ്ടമുണ്ടാക്കാന്‍ ശത്രുരാജ്യത്തിനായില്ല. ചെറിയ തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്നും ഇറാന്‍ ആണവ സമിതി വക്താവ് ബെഹ്റൂസ് കമല്‍വന്തി പറഞ്ഞു.

 

Iran's massive retaliation against Israel has caused major damage, including the destruction of Haifa Bay’s oil refinery and its transmission lines. Over 150 ballistic missiles were fired, impacting key defense sites and sparking fear across Tel Aviv. Iran denies damage to its own nuclear facilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  2 days ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  2 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  2 days ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  2 days ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  2 days ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  2 days ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago