
അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മൃതദേഹങ്ങൾ

ഗാന്ധിനഗർ: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ 45 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഇതിൽ ഉൾപ്പെടുന്നു. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ടതോടെ ഡിഎൻഎ പരിശോധനകൾ വേഗത്തിലാക്കിയതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് രമേശ്ഭായ് സംഘ്‌വി വ്യക്തമാക്കി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും കൈമാറുന്നതിനുമായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 600-ലധികം ഡോക്ടർമാർ, സഹായികൾ, ഡ്രൈവർമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള 22 ഡിഎൻഎ സാമ്പിളുകളുടെ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 45 ആയി. ഗുജറാത്ത്, രാജസ്ഥാൻ സ്വദേശികളാണ് തിരിച്ചറിഞ്ഞവരിൽ ഭൂരിഭാഗവും. അഹമ്മദാബാദിൽ നിന്നുള്ള 4 പേർ, വഡോദരയിൽ നിന്ന് 2 പേർ, മെഹ്‌സാനയിൽ നിന്ന് 4 പേർ, ഖേഡ, ആരവല്ലി, ബോട്ടാഡ്, ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതമാണ് ബന്ധുക്കൾക്ക് ഇന്ന് കൈമാറിയ മൃതദേഹങ്ങൾ.
അഹമ്മദാബാദ് വിമാനാപകടത്തിൽ 274 പേർ മരിച്ചതായാണ് കണക്ക്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സമീപപ്രദേശത്ത് 33 പേരും മരിച്ചുവെന്നാണ് വിലയിരുത്തൽ. ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 171 വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണത്.
ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിംഗ് ഡ്രീംലൈനർ 787-8 (AI 171) വിമാനം ഉച്ചയ്ക്ക് 1.30ന് പറന്നുയർന്ന ഉടൻ ഉയരം നഷ്ടപ്പെട്ട് ബിജെ മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലേക്ക് ഇടിച്ചുവീഴുകയായിരുന്നു. തുടർന്ന് തീപിടിത്തമുണ്ടാവുകയായിരുന്നു. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ പൈലറ്റ് 'മെയ്ഡേ' എന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതായി എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പുറമെ നാട്ടുകാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹേൽ ആപ്പിൽ ഇനി കാലാവസ്ഥാ അപ്ഡേറ്റും അറിയാം; പുതിയ സേവനം ആരംഭിച്ച് ഡിജിസിഎ
Kuwait
• 10 hours ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 10 hours ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 10 hours ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• 11 hours ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 12 hours ago
നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
Kerala
• 12 hours ago
കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 13 hours ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• 13 hours ago
സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി
National
• 13 hours ago
ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• 13 hours ago
മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ
Cricket
• 14 hours ago
തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം
uae
• 14 hours ago
ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം
uae
• 14 hours ago
തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം
Kerala
• 14 hours ago
മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം
National
• 17 hours ago
പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി
Kerala
• 17 hours ago
അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്
Football
• 17 hours ago
തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം
National
• 17 hours ago
അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി
Football
• 15 hours ago
മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ
Kerala
• 15 hours ago
2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ
Football
• 16 hours ago