HOME
DETAILS

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

  
Sabiksabil
June 15 2025 | 17:06 PM

Pune Bridge Collapse Death Toll Rises to 4 CM Announces 5 Lakh Compensation for Victims Families

 

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ കുഢ്മല ഗ്രാമത്തിന് സമീപം ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകർന്നുവീണ അപകടത്തിൽ മരണസംഖ്യ നാലായി ഉയർന്നു. രണ്ട് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ് ടീമുകളും അടിയന്തര സേവന സംഘങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി സംസാരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പുനൽകി. മഹാരാഷ്ട്ര സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായവും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.

വിനോദസഞ്ചാര കേന്ദ്രമായ സ്ഥലത്ത് നദി മുറിച്ചുകടക്കാനും ഫോട്ടോ എടുക്കാനും നിരവധി പേർ എത്തുകയും, ജനക്കൂട്ടത്തിന്റെ ഭാരം മൂലം തകർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പൂനെയിൽ നിന്ന് 30 കിലോമീറ്റർ അകലെ, പ്രകൃതിദത്തമായ കുഴികൾ, മലയിടുക്കുകൾ, പാറക്കെട്ടുകൾ എന്നിവയ്ക്ക് പേര് കേട്ട തലേഗാവിലെ കുന്ദ് മാലയ്ക്ക് സമീപമാണ് സംഭവം.

ശക്തമായ മഴക്കാലത്തെ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി, പൂനെ ജില്ലാ കളക്ടർ ജിതേന്ദ്ര ദുഡി ഈ മാസം ആദ്യം വിനോദസഞ്ചാരികൾക്ക് ജലാശയങ്ങളിലേക്കും ചില പ്രകൃതിദത്ത സ്ഥലങ്ങളിലേക്കും പ്രവേശനം വിലക്കി നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. പൂനെ ജില്ലയിലെ ഇന്തോരിയിലെ തലേഗാവിനടുത്തുള്ള ഇന്ദ്രയാനി നദിയിലെ പാലം തകർന്നത് വേദനാജനകവും ഒഴിവാക്കാമായിരുന്നതുമായ ദുരന്തമാണ്. ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ,"ഖാർഗെ എക്സിൽ കുറിച്ചു.

രക്ഷാപ്രവർത്തകരുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായും എന്നാൽ തടയാവുന്ന ഈ ദുരന്തം അധികാരത്തിലിരിക്കുന്നവരോട് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതായും, ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഖാർഗെ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചു. പിംപ്രി-ചിഞ്ച്‌വാഡ് പൊലീസും എൻഡിആർഎഫ് ടീമുകളും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്ത് തുടരുകയാണ്. ദുരന്തബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  4 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  4 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  4 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  4 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  4 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  4 days ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  4 days ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  4 days ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  5 days ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  5 days ago