കണ്ണൂര്‍ പിടിച്ചെടുക്കാന്‍ പ്രവര്‍ത്തകര്‍ പടക്കുതിരകളാകണം: കെ സുധാകരന്
കണ്ണൂര്‍: യു.ഡി.എഫിനു നഷ്ടപ്പെട്ട കണ്ണൂര്‍ ലോകസഭാ മണ്ഡലം പിടിച്ചെടുക്കുകയെന്ന ഉത്തരവാദിത്വം ഓരോ പ്രവര്‍ത്തകനുമുണ്ടെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ് കെ സുധാകരന്.
കണ്ണൂര്‍ വീണ്ടെടുക്കുകയെന്നത് യു.ഡി.എഫിന് അഭിമാനപ്രശ്നമാണ്. താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കിയാല്‍ മാത്രമേ ഈയൊരു ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. അതിനുള്ള പോരാട്ടത്തിലെ പടക്കുതിരകളായി മാറാന്‍ ഓരോ പ്രവര്‍ത്തകനും തയാറാകണമെന്ന് കണ്ണൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃത്വ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ സുധാകരന് പറഞ്ഞു.
കെ പി സി സി നിര്‍വ്വാഹക സമിതി അംഗം കെ. പ്രമോദ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനി മുഖ്യപ്രഭാഷണം നടത്തി,
ഐ.എന്‍.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, കെ. പി. സി.സി ജനറല്‍ സിക്രട്ടറി സുമാബാലകൃഷ്ണന്, കെ. പി.സി.സി നിര്‍വാഹകസമിതി അംഗം അഡ്വ. ടി.ഒ മോഹനന്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കട്ടേരി നാരായണന്, സി. ടി ഗിരിജ പങ്കെടുത്തു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."