നഗരസഭാ തീപിടുത്തം: കാരണം ബാറ്ററി തന്നെയെന്ന് കെ.എസ്.ഇ.ബി
ഷൊര്‍ണൂര്‍: നഗരസഭ ഓഫിസ് തീപിടുത്തത്തിന്റെ കാരണം ബാറ്ററി പൊട്ടിത്തെറിച്ചതാണെന്ന് കെ.എസ്.ഇ.ബിയുടെ കണ്ടെത്തല്‍. 2016 മെയ് പതിനൊന്നിന് രാത്രി ഏഴിനാണ് നഗരസഭയുടെ പഴയ കെട്ടിടം തീപിടിച്ചത്. ഫയര്‍ഫോഴ്സുകാരും നാട്ടുകാരും മണിക്കൂറോളം ചേര്‍ന്നാണ് തീയണച്ചത്.
മുകളിലെത്ത നിലയില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരുടെ ക്യാബിന്, ജനനമരണ രജിസ്ട്രേഷന്, റവന്യൂ സംബന്ധമായ ഫയലുകള്‍ സൂക്ഷിച്ചിരുന്ന ക്യാബിന് എന്നിവ പൂര്‍ണമായും അഗ്നിക്കിരയായി. വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന പ്രാഥമിക നിഗമനമുണ്ടായിരുന്നു.
കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഘടിപ്പിച്ച ബാറ്ററി പൊട്ടിതെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് കെ.എസ.്ഇ.ബി നഗരസഭയെ അറിയിച്ചിരുന്നു. രണ്ടുകോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണക്കാക്കിയിരുന്ന കെട്ടിടം സുരക്ഷിതമല്ലെന്ന് കാണിച്ച് നഗരസഭയുടെ എന്‍ജിനീയറിങ് വിഭാഗം നഗരസഭാധികൃതര്‍ക്ക് അറിയിപ്പും നല്‍കിയിരുന്നു. വിഷയം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."