എലപ്പുള്ളി മദ്യനിര്‍മാണശാലക്കെതിരേ പ്രക്ഷോഭം; ഐക്യദാര്‍ഡ്യവുമായി രമേശ് ചെന്നിത്തല
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എലപ്പുള്ളി പഞ്ചായത്തിലെത്തി.
മദ്യ ഉല്‍പാദന കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ അഴിമതി നടത്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.ഒരു കാരണവശാലും ബ്രൂവറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എലപ്പുള്ളി കൗശിപ്പാറയിലെ മദ്യനിര്‍മാണ ശാലക്ക് അനുമതി നല്‍കിയ സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇനിയൊരു പ്ലാച്ചിമട ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സ്ഥലം എം.എല്‍.എ യുടെ വാക്കുകള്‍ പോലും മുഖവിലക്കെടുക്കാതെയാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ജലചൂഷണത്തിനെതിരെ ഏറെ പോരാടിയ ജനങ്ങളെ ഇനിയും ദുരിതത്തിലേക്ക് തള്ളിയിടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കനത്ത മഴയിലും പ്രദേശവാസികളോട് ആശയവിനിമയം നടത്തിയ അദ്ദേഹത്തോട് സ്ത്രീകളും കുട്ടികളും സ്ഥലത്തെ കുടിവെള്ള ദൗര്‍ലഭ്യത്തെ കുറിച്ച് പരാതിപ്പെട്ടു.മഴകാലത്തുപോലും കുടിവെള്ളത്തിനായി മറ്റു ഉപാധികള്‍ ആശ്രയിക്കുന്ന പ്രദേശത്ത് വെള്ളമൂറ്റുന്ന മദ്യ ഉല്‍പാദന കേന്ദ്രങ്ങള്‍ താങ്ങാവുന്നതിലും അപ്പുറം ആണെന്നും എന്തു വിലകൊടുത്തും പദ്ധതി തടയുമെന്നും പ്രധിഷേധത്തില്‍ കൂടെ ഉണ്ടാവണമെന്നും നാട്ടുക്കാര്‍ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു.
ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ ,മുന്‍എം.പി.വിഎസ്.വിജയരാഘവന്‍,എ.രാമസ്വാമി,കെ.എ.ചന്ദ്രന്‍,പി.വി.രാജേഷ്,കെ.ഭവദാസ്,സുമേഷ് അച്യുതന്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."