'ചൈന, യു.എസ്, യു.കെ , റഷ്യ എല്ലാ നാട്ടിലും കൊവിഡ് വാക്‌സിനെത്തി; ഇന്ത്യയുടെ നമ്പര്‍ എപ്പോഴെത്തും മോദിജി'- വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. ചൈന, യു.എസ്, യു.കെ , റഷ്യ തുടങ്ങി ലോകരാജ്യങ്ങളിലെല്ലാം കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം എന്നു തുടങ്ങുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുലിന്‍രെ ചോദ്യം.
'ലോകത്തിലെ 23 ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ചൈന, യു.എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. ഇന്ത്യയുടെ നമ്പര്‍ എപ്പോള്‍ എത്തും മോദിജി' രാഹുല്‍ ട്വീറ്റ് ചെയ്തു. കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ കണക്കുകള്‍ ഗ്രാഫില്‍ ചിത്രീകരിച്ചത് പങ്കുവെച്ചായിരുന്നു ട്വീറ്റ്.
23 lakh people in the world have already received Covid vaccinations.
— Rahul Gandhi (@RahulGandhi) December 23, 2020
China, US, UK, Russia have started...
India ka number kab ayegaa, Modi ji? pic.twitter.com/cSmT8laNfJ
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അടുത്ത ആഴ്ചയോടെ ഓക്‌സ്ഫഡിന്റെ ആസ്ട്രസെനക വാക്‌സിന് അനുമതി നല്‍കുമെന്നാണ് വിവരം. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട 30 കോടി ഇന്ത്യക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചിരുന്നു. ജനുവരിയില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍, പൊലിസ്, സൈന്യം, ശുചീകരണ തൊഴിലാളികള്‍, 50 വയസിന് മുകളിലുള്ളവര്‍, 50 വയസില്‍ താഴെയുള്ള ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."