ശരീഅത്ത് സംരക്ഷണത്തിന് സമസ്ത പ്രതിജ്ഞാബദ്ധം: സുലൈമാന്‍ ദാരിമി ഏളംകുളം
തൃശൂര്‍: മതവിശ്വാസം അനുസരിച്ച് ജിവിക്കാനുള്ള അവസരത്തെ ഇല്ലായ്മ ചെയ്യുന്ന ശരീഅത്ത് വിരുദ്ധ നീക്കങ്ങളെ എന്തു വില കൊടുത്തും തടയുമെന്ന് ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ പ്രസിഡന്റ് സുലൈമാന്‍ ദാരിമി ഏളംകുളം.
സുപ്രിം കോടതിയുടെ ശരീഅത്ത് വിരുദ്ധ വിധികളിലെ അപകടങ്ങള്‍ മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ജംഇയ്യത്തുല്‍ ഖുത്വബാഅ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖുത്വബാഅ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരീഅത്ത് നിയമങ്ങള്‍ ദൈവികമാണ്. വിശ്വാസ ആചാര അനുഷ്ഠാന കര്‍മങ്ങളില്‍ ശരീഅത്ത് നിയമങ്ങള്‍ പാലിക്കാന്‍ മുസ്ലിം സമൂഹം ബാധ്യസ്തരാണ്. പൗരന് മതമനുസരിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും അദേഹം പറഞ്ഞു. മുജീബ് റഹ്മാന് ദാരിമി അധ്യക്ഷനായി. സമസ്ത എറണാംകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി.
സുലൈമാന്‍ ദാരിമി വെള്ളാംങ്കല്ലൂര്‍, ഇബ്രാഹിം ഫൈസി പഴുന്നാന, അബ്ദുല്‍ ലത്തീഫ് മൗലവി പെരിങ്ങോട്ടുകര, ബഷീര്‍ ബാഖവി, ഇസ്മായില്‍ ദാരിമി പൊറ്റ, സലിം ഫൈസി അടിമാലി സംസാരിച്ചു. ഇസ്മായില്‍ റഹ്മാനി സ്വാഗതവും യൂസുഫ് അലി ബാഖവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."