ആദിവാസി നെല്ലിനം സംരക്ഷിക്കാന്‍ കൃഷി വകുപ്പിന്റെ പദ്ധതി കൊല്ലങ്കോട് കൃഷിഭവന്റെ നേതൃത്വത്തിലാണ് പദ്ധതി
കഞ്ചിക്കോട്: ആദിവാസികളുടെ അന്യംനിന്നു പോവുന്ന നെല്ലു സംരക്ഷിക്കാന്‍ കൊല്ലങ്കോട് കൃഷിഭവന്റെ നേതൃത്വത്തില്‍ വിളവിറക്ക്. അട്ടപ്പാടി ഷോളയാര്‍ മേഖലയിലെ ഇരുളര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി വിഭാഗം കൃഷി ചെയ്തിരുന്ന 'ബുളുതി' വിഭാഗത്തില്‍പ്പെട്ട നെല്ലിനം തേക്കിന്‍ചിറയിലെ ഉമ്മര്‍ ഫാറൂഖ് എന്ന കര്‍ഷകന്റെ അരയേക്കര്‍ കൃഷിയിടത്തില്‍ കര നെല്ലായാണ് വിളവിറക്കുന്നത്. ആറു മാസം മൂപ്പുള്ള നെല്ലിനമായ ബുളുതിക്ക് കീടരോഗ ബാധകള്‍ കുറവാണ്.
തികച്ചും ജൈവരീതിയില്‍ കൃഷിയിറക്കിയിരിക്കുന്ന ഈ നെല്ലിനെ അട്ടപ്പാടിയില്‍ പാരമ്പര്യ ആദിവാസി മേഖലയിലെ കൃഷി രീതികളെക്കുറിച്ചും വിത്തിനങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന കൊല്ലങ്കോട് സ്വദേശി എസ്.എന്‍ അഞ്ജലിയാണ് വരംഗപാടി ഊരിലെ ആദിവാസിയായ പൊന്നി രാമചന്ദ്രനില്‍ നിന്നു ശേഖരിച്ചു കൊല്ലങ്കോട് കൃഷി'വന്റെ മേല്‍നോട്ടത്തില്‍ കര്‍ഷകന് എത്തിച്ചു കൊടുത്തിരിക്കുന്നത്. ആദിവാസി ഊരുകളില്‍ നിന്നു തനത് കൃഷിയും പരമ്പരാഗത വിത്തിനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇവ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലങ്കോട് കൃഷിഭവനിലെ വിള ആരോഗ്യ ക്ലിനിക്ക് മുന്‍കൈയെടുത്ത് നടത്തുന്നത്.
ബുളുതിയെ കൂടാതെ പരമ്പരാഗത വിത്തിനങ്ങളായ ഞവര, തവളക്കണ്ണന്‍ എന്നിവയും ഉടന്‍ തന്നെ രണ്ട് ഹെക്ടര്‍ സ്ഥലത്തു വിളവിറക്കും. തേക്കിന്‍ചിറയില്‍ നടന്ന വിളവിറക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടര്‍ ഇ.എം ബാബു, കൃഷി ഓഫിസര്‍ വി.എസ് ദിലീപ് കുമാര്‍, ഫീല്‍ഡ് അസി. കെ ശ്രീജിത്, സംയുക്ത പാടശേഖര സമിതി സെക്രട്ടറി എം അനില്‍ ബാബു, തേക്കിന്‍ചിറ സഹദേവന്‍, കുമാരന്‍ചാണപ്പാറകളം, ശിവന്‍ മമ്പ്രപ്പാടം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."